Your future safe in his hands’: Priyanka’s pitch for Rahul Gandhi in Wayanad<br />കനത്ത വെയിലിനേയും അവഗണിച്ച് വയനാട്ടിലെ മാനന്തവാടിയില്‍ പ്രിയങ്കയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കാന്‍ എത്തിയ ആയിരങ്ങളെ അഭിവാദ്യം ചെയ്ത് ചെറു ചിരി തൂകി പ്രിയങ്ക വേദിയിലേക്ക്. ഉച്ചത്തില്‍ പ്രിയങ്ക പ്രിയങ്ക എന്ന് ആര്‍ത്തിവിളിച്ചവരുടെ ഇടയില്‍ നിന്ന് ഇന്ദിര എന്ന വിളികളും അന്തരീക്ഷത്തില്‍ നിറഞ്ഞു. പിന്നീട് അവിടെ സജ്ജമാക്കിയ മുഖ്യ ഇരിപ്പിടത്തില്‍ പ്രിയങ്ക ഇരുന്നു.